രതീഷ് മോൻ
Posted On
date_range Updated On
date_range വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ
ഇരിങ്ങാലക്കുട: കോളജ് വിദ്യാർഥിനിയോട് സ്വകാര്യ ബസ്സിൽ അപമര്യാദയായി പെരുമാറിയ പൊലീസ് ഡ്രൈവർ അറസ്റ്റിൽ. പുല്ലൂർ ആനുരുളി കുണ്ടിൽ വീട്ടിൽ രതീഷ് മോനെയാണ് (38) സി.ഐ. അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച തൃശ്ശൂരിൽ നിന്നു ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രാമധ്യേ മാപ്രണത്ത് വെച്ചായിരുന്നു പതിനേഴുകാരിക്ക് നേരെ പ്രതിയുടെ മോശം പെരുമാറ്റമെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടർന്ന് സഹയാത്രികർ തടഞ്ഞു വെക്കുകയും ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലെത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിലാണ് പോലീസിലെ ഡ്രൈവറാണെന്ന് മനസ്സിലായത്. നിലവില്‍ സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് പ്രതി. പോക്സോ വകുപ്പ് ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.