Posted On
date_range Updated On
date_range പോക്സോ കേസ്: റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം
കൊച്ചി: ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിലെ പ്രതികളായ റോയ് ജെ. വയലാറ്റിനും (49), സൈജു എം. തങ്കച്ചനും (41) എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ) കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യതുകക്കുള്ള രണ്ടാൾ ഉറപ്പിലുമാണ് കോടതി ഇരുവർക്കും ജാമ്യം നൽകിയത്.
കേസിലെ കൂട്ടുപ്രതിയായ അഞ്ജലി റീമ ദേവിന് നേരത്തേ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ ഇതുവരെ പൂർത്തിയായിട്ടില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ കാര്യം ചൂണ്ടിക്കാണിച്ചാണ് പ്രതിഭാഗം ജാമ്യാപേക്ഷ നൽകിയത്. മിസ് കേരള ജേതാക്കളായ രണ്ട് മോഡലുകൾ അടക്കം മൂന്നുപേർ കൊല്ലപ്പെട്ട വാഹനാപകടക്കേസിൽ റോയിക്കും സൈജുവിനും നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.