പ്രതീകാത്മക ചിത്രം

കൊല്ലത്ത് പ്ലസ്‌വൺ വിദ്യാർഥികൾക്ക് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമർദനം; രണ്ട് പേർക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് പ്ലസ്‌വൺ വിദ്യാർഥികൾക്ക് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമർദനം. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിൽ രണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ തലയിൽ മുറിവേറ്റിട്ടുണ്ട്. വയല വി.വി.എം.ജി.എച്ച്.എസ് സ്കൂളിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. പരീക്ഷ എഴുതാൻ ബസിൽ വന്നിറങ്ങിയ പ്ലസ് വൺ വിദ്യാർഥികളെ പ്ലസ്ടു വിദ്യാർഥികൾ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി കടക്കൽ പൊലീസിൽ പരാതി നൽകി. പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടു വിദ്യാർഥികളുടെ തമ്മിൽ നേരത്തെ തർക്കം നടക്കുന്നുണ്ടായിരുന്നു. പ്ലസ് വൺ വിദ്യാർഥികൾ സ്കൂൾ യൂനിഫോമായ ഹാഫ് കൈ ഷർട്ട് ധരിക്കാത്തത് പ്ലസ് ടു വിദ്യാർഥികൾ ചോദ്യംചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നാണ് വിവരം. ഇതു പിന്നീട് പൊലീസ് കേസെടുക്കുന്ന നിലയിൽ വരെയെത്തിയിരുന്നു. തുടർന്ന് സംഭവം ഒത്തുതീർപ്പാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പ്ലസ്‌വൺ വിദ്യാർഥികൾ പങ്കുവച്ച ഫോട്ടോയിൽ പ്ലസ്ടു വിദ്യാർഥികൾ മോശം കമന്റിട്ടതിന്റെ പേരിൽ വീണ്ടും പ്രശ്നമുണ്ടായി. ഇതിനു പിന്നാലെയാണ് ഇന്ന് പരീക്ഷക്കെത്തിയ വിദ്യാർഥികളെ മുതിർന്ന വിദ്യാർഥികൾ മർദിച്ചത്.

Tags:    
News Summary - Plus one students brutally beaten up by Plus two students in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.