നടുറോഡില്‍ പെട്രോള്‍ ബോംബേറ്; യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു
വൈപ്പിന്‍: യുവാവിനെ നടുറോഡിലിട്ട് വാക്കത്തിക്ക് വെട്ടിയും പെട്രോള്‍ ബോംബെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാത്തലവന് അറസ്റ്റില്‍. എളങ്കുപ്പുഴ പണിക്കശ്ശേരി ലിനീഷാണ് (38) അറസ്റ്റിലായത്. സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ ഞാറക്കല്‍ സി.ഐ രാജന്.കെ.അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 24 മണിക്കൂറിനുള്ളില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
എളങ്കുന്നപ്പുഴ കൊല്ലം വേലിയകത്ത് ലിബൂന് എന്ന ജോസഫ് ലിബൂന് എഡ്വിനെയാണ്(27) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് എളങ്കുന്നപ്പുഴ ബസ്സ്റ്റോപ്പിന് പടിഞ്ഞാറായിരുന്നു സംഭവം. വാക്കത്തികൊണ്ടുള്ള വെട്ടില്‍ ഗുരുതര പരിക്കേറ്റ ലിബൂന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈരാഗ്യത്തിന്റെ പേരില്‍ മാരകായുധങ്ങളുമായെത്തി വധിക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്ന് പൊലീസ് പറഞ്ഞു.
വെട്ട് കൈകൊണ്ട് തടുത്തതിനാല്‍ കൈക്ക് മാരകമായി മുറിവേറ്റിട്ടുണ്ട്. തുടര്‍ന്നായിരുന്നു പെട്രോള്‍ ബോംബ് എറിഞ്ഞത്. നേരത്തേ ലിനീഷിന്റെ ഗ്യാങ്ങിലായിരുന്ന ലിബൂന് ഇടക്കാലത്ത് പിരിഞ്ഞ് മറ്റ് ചിലരുമായി കൂടിയതിലെ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ലിനീഷിന് വധക്കേസ് ഉള്‍പ്പെടെ ഒരു ഡസനിലധികം കേസുകള്‍ ഉള്ളതായി ഞാറക്കല്‍ പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.