അ​ഖി​ൽ, സ​ഞ്ജി​ത്ത്

മ​യ​ക്കു​മ​രു​ന്നു​മാ​യി പാ​ല​ക്കാ​ട്ട് ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​ർ.​പി.​എ​ഫും എ​ക്‌​സൈ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്ന​മാ​യി ര​ണ്ടു പേ​ർ പ​ടി​യി​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ ജൂ​ബി​ലി റോ​ഡി​ൽ പേ​ള​ക്കാ​ട് വീ​ട്ടി​ൽ അ​ഖി​ൽ (22), അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​ര​ത്ത് വീ​ട്ടി​ൽ സ​ഞ്ജി​ത്ത് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജ​മ്മു ക​ശ്മീ​രി​ൽ വി​നോ​ദ​യാ​ത്ര​യ്ക്കാ​യി ര​ണ്ടാ​ഴ്ച മു​മ്പ് പോ​യി​രു​ന്ന ഇ​വ​ർ മ​ട​ങ്ങി വ​രു​മ്പോ​ൾ സു​ഹൃ​ത്തു​ക്ക​ളു​മൊ​ന്നി​ച്ച് നാ​ട്ടി​ൽ പുതുവത്സര ആ​ഘോ​ഷ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. മൂ​ന്നാം ന​മ്പ​ർ പ്ലാ​റ്റ​്ഫോ​മി​ൽ നി​ന്ന് പ​രി​ശോ​ധ​ന ക​ണ്ട് ഭ​യ​ന്ന് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട 2.5 കി​ലോ ക​ഞ്ചാ​വും പി​ടി​കൂ​ടി.

പുതുവത്സരത്തിനോടനു​ബ​ന്ധി​ച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ആ​ർ.​പി.​എ​ഫും എ​ക്സൈ​സും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന​ത്. 

Tags:    
News Summary - Palakkad with drugs Two youths are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.