ജബൽപുർ: മധ്യപ്രദേശിലെ ജബൽപുരിൽ ബലാത്സംഗ കേസിൽ തടവിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയയാൾ സുഹൃത്തിനൊപ്പം അതേ ഇരയെ വീണ്ടും ബലാത്സംഗത്തിനിരയാക്കിയതായി പരാതി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ രണ്ടു വർഷം മുമ്പ് അറസ്റ്റിലായ വിവേക് പട്ടേൽ എന്നയാൾക്കെതിരെയാണ് 19കാരി പരാതി നൽകിയത്. ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയ ഇയാൾ, മുമ്പ് നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ ഇവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ബലാത്സംഗകേസിൽ 2020ൽ അറസ്റ്റിലായ പട്ടേൽ, ഒരു വർഷത്തിനുശേഷം ജാമ്യത്തിലിറങ്ങിയിരുന്നു. പിന്നീട് ഒരു മാസം മുമ്പ് സുഹൃത്തുമൊപ്പം വന്ന് വീട്ടിൽ അതിക്രമിച്ചുകയറി കത്തിമുനയിൽ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും ജബൽപുർ പൊലീസ് ഇൻസ്പെക്ടർ ആസിഫ് ഇഖ്ബാൽ പറഞ്ഞു. കൂട്ട ബലാത്സംഗത്തിനു കേസെടുത്ത പൊലീസ് പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.