Posted On
date_range Updated On
date_range ഓൺലൈൻ പണം തട്ടിപ്പ്: രണ്ടുപേർ പിടിയിൽ
മനാമ: ഓൺലൈൻ വഴി പണം തട്ടിയെടുത്ത രണ്ടുപേർ പിടിയിലായതായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. ബാങ്ക് അക്കൗണ്ടിൽനിന്നാണ് ഇവർ പണം കൈക്കലാക്കിയത്. പ്രതികളിലൊരാൾ ഇരകളുമായി ഫോണിൽ വിളിച്ച് വിവരങ്ങൾ തേടിയിരുന്നു. പിന്നീടാണ് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏഷ്യൻ വംശജരായ രണ്ട് പ്രതികൾ പിടിയിലാവുകയായിരുന്നു. ഇവരെ നിയമ നടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.