ആനന്ദ്
Posted On
date_range Updated On
date_range വനിതാ പഞ്ചായത്തംഗത്തെ കൈയേറ്റം ചെയ്ത സംഘത്തിലെ ഒരാൾ അറസ്റ്റിൽ
ഓയൂർ: വനിതാ പഞ്ചായത്തംഗത്തെ കൈയേറ്റം ചെയ്ത സംഘത്തിലെ ഒരാളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടറ കുളത്തൂർകാവ് ആനന്ദ് നിവാസിൽ ആനന്ദി(20) നെയാണ് അറസ്റ്റ് ചെയ്തത്. കൊട്ടറ ലക്ഷംവീട് കോളനിക്ക് സമീപം വയലിൽ ഇരുന്ന് മദ്യപിക്കുന്ന സംഘത്തെ ചോദ്യം ചെയ്ത വാർഡ് മെംബർ ജയ രാജേന്ദ്രനെ ചീത്ത വിളിക്കുകയും ആക്ഷേപിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിലെ മൂന്നംഗ സംഘത്തിലെ ഒരാളാണിത്.
ആനന്ദ് പോസ്കോ കേസിലെയും കഞ്ചാവ് മയക്കുമരുന്ന് കേസുകളിലെയും മറ്റും പ്രതിയാണ്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൂയപ്പള്ളി പൊലീസ് സി.ഐ രാജേഷ് കുമാറിന്‍റെ നിർദേശപ്രകാരം എസ്.ഐ അഭിലാഷ്, എ.എസ്.ഐമാരായ നിൽകുമാർ. ബി.ചന്ദ്രകുമാർ, സി.പി.ഒ മുരുകേശ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.