കുത്തേറ്റ് മരിച്ച ജോളി ജോൺ, അറസ്റ്റിലായ സാബു
റാന്നി: കുരുമ്പൻമൂഴി വെച്ചൂച്ചിറ കരയിൽ മധ്യവയസ്കൻ കുത്തേറ്റു മരിച്ച സംഭവത്തിൽ ഒരാളെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റു ചെയ്തു. ഇടത്തിക്കാവ് പുറയാറ്റ് സാബു (58)വിനെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി എട്ട് മണി കഴിഞ്ഞാണ് കുരുമ്പൻമൂഴി കോസ് വേയ്ക്ക് സമീപം വെച്ച് കുരുമ്പൻമൂഴി കന്നാലിൽ ജോളി ജോണിന് (54) കുത്തേറ്റത്. കൂടെയുണ്ടായിരുന്ന വടക്കേമുറിയിൽ സാജു ജോസഫിന് (52) പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ ജോളി ജോൺ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. സാജു ചികിത്സയിലാണ്.
ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പ്രതി സാബു പൊലീസിനു മൊഴി നൽകി. സാബുവിനെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ചികിത്സയിലുള്ള സാജു ജോസഫ് അപകടനില തരണം ചെയ്തിട്ടുണ്ട്. മോളിയാണ് മരിച്ച ജോളിയുടെ ഭാര്യ. മക്കൾ: ജോസ്ന, സ്വപ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.