ഒറ്റനമ്പർ ചൂതാട്ടം; 52കാരി പിടിയിൽ

കാഞ്ഞങ്ങാട്: നഗരത്തിലും പരിസര പ്രദേശങ്ങളിലും നടന്നുവരുന്ന ഒറ്റനമ്പർ ചൂതാട്ടത്തിന് ഒരു കുറവുവില്ല. സംസ്ഥാന സർക്കാറിന്റെ ലോട്ടറി നറുക്കെടുപ്പിന് സമാന്തരമായി നടക്കുന്ന മൂന്നക്ക നമ്പർ ചൂതാട്ടത്തിൽ ഇടനിലക്കാരായി സ്ത്രീകളും രംഗത്തുണ്ട്. കാഞ്ഞങ്ങാട് മധ്യവയസ്കയെ കഴിഞ്ഞ ദിവസം ഒറ്റനമ്പർ ചൂതാട്ടത്തിനിടെ പൊലീസ് പിടികൂടി.

പുതുക്കൈയിലെ കെ.വി. കമലത്തെയാണ് (52) ഹോസ്ദുർഗ് പൊലീസ് പിടികൂടിയത്. പുതിയകോട്ട മാർക്കറ്റിൽ ഒറ്റനമ്പർ ചൂതാട്ടം നടത്തവെ പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് മറ്റ് രണ്ടുപേർ രക്ഷപ്പെട്ടു. 1490 രൂപ കമലത്തിന്റെ പക്കൽനിന്ന് കണ്ടെടുത്തു.

സർക്കാർ ലോട്ടറിക്ക് സമാന്തരമായി ചൂതാട്ടം നടത്തുന്നവർക്കെതിരെ പൊലീസ് പെറ്റിക്കേസ് ചുമത്തി വിട്ടയക്കുന്നതാണ് ചൂതാട്ടം വർധിക്കുന്നതിനിടയാക്കുന്നതെന്ന പരാതിയുണ്ട്. ഇത്തരം കേസ് മൂലം ഒറ്റനമ്പർ ചൂതാട്ടത്തിലെ സൂത്രധാരന്മാരിലേക്ക് അന്വേഷണമെത്തിപ്പെടുന്നില്ല.

Tags:    
News Summary - Odds Gambling; 52-year-old woman arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.