കുപ്രസിദ്ധ മോഷ്ടാവ് ചെമ്പലോട് മോഹനൻ പിടിയിൽ

പാലക്കാട്: കുപ്രസിദ്ധ മോഷ്ടാവ് ചെമ്പലോട് മോഹനനെ നോർത്ത് പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം നഗരത്തിൽ പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. രാത്രി വീട്ടുകാർ ഉറങ്ങിക്കഴിഞ്ഞാൽ സ്ത്രീകളുടെ വസ്ത്രങ്ങൾ കൊണ്ടു പോകുന്നതും ഇയാളുടെ രീതിയാണ്. പിടിക്കപ്പെടാതിരിക്കാൻ നഗ്നനായി ശരീരത്തിൽ നല്ലെണ്ണ തേച്ചാണ് ഇയാൾ മോഷണത്തിനിറങ്ങാറെന്നും പൊലീസ് പറഞ്ഞു.

നിരവധി മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് മോഹനൻ. പാലക്കാട് നഗരം കേന്ദ്രീകരിച്ച് മോഷണം പതിവായതോടെ ടൗൺ നോർത്ത്-സൗത്ത് പൊലീസിന്റെ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത് കുമാർ, എസ്.ഐ സുനിൽ, എസ്.ഐ വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Tags:    
News Summary - Notorious thief Chembalod Mohanan arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.