ആഷിഖ്
Posted On
date_range Updated On
date_range കുപ്രസിദ്ധ ഗുണ്ട കാപ്പാ നിയമപ്രകാരം അറസ്റ്റിൽ
കായംകുളം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. എരുവ ഇല്ലത്ത് പുത്തൻവീട് ജിജീസ് വില്ലയിൽ ആഷിഖിനെയാണ് (27) അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, പിടിച്ചുപറി, തട്ടിക്കൊണ്ട് പോകൽ, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. നേരത്തേ രണ്ടുതവണ കാപ്പ നിയമപ്രകാരം അറസ്റ്റിലായിട്ടുണ്ട്.
2021ൽ ജില്ലയിൽനിന്ന് കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിക്കൊണ്ടു പോകൽ, ഓച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റകരമായ നരഹത്യാശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയായതിനാലാണ് ഇപ്പോൾ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.