റിട്ട. അധ്യാപികയുടെ വീട്ടിൽനിന്ന് മൂന്നുലക്ഷം കവർന്ന അയൽവാസി അറസ്റ്റിൽ

പൊൻകുന്നം: റിട്ട. അധ്യാപികയുടെ വീട്ടിൽനിന്ന് മൂന്നുലക്ഷം രൂപ മോഷ്ടിച്ച കേസിൽ കൂലിപ്പണിക്ക് പതിവായി എത്തിയിരുന്ന അയൽവാസി അറസ്റ്റിൽ. ചിറക്കടവ് പറപ്പള്ളിത്താഴെ കുഴിമറ്റത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന കെ.ആർ. രാജേഷിനെയാണ് (രാജൻ -53) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.മൂന്നുലക്ഷം രൂപ ഇയാളുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു.

ചിറക്കടവ് മണക്കാട്ട് അമ്പലത്തിന് സമീപം പോറട്ടൂർ ചെല്ലമ്മയുടെ വീട്ടിലാണ് മോഷണം നടത്തിയത്. 84കാരിയായ ഇവർ ഒറ്റക്കാണ് താമസിക്കുന്നത്. ഇവരുടെ കിടപ്പുമുറിയിലെ ബക്കറ്റിൽ സൂക്ഷിച്ചിരുന്ന പണമാണ് രാജേഷ് മോഷ്ടിച്ചത്.

ഇയാൾ പതിവായി ചെല്ലമ്മയുടെ പക്കൽനിന്ന് പണം കടം വാങ്ങിയിരുന്നു. കഴിഞ്ഞദിവസം പണം ചോദിച്ചപ്പോൾ നൽകിയില്ല. ഇതേ തുടർന്നാണ് പണം സൂക്ഷിക്കുന്നത് ബക്കറ്റിലാണെന്ന് ബോധ്യമുള്ള ഇയാൾ മുറിയിൽകയറി മോഷ്ടിച്ചത്.

ഇയാൾ ഏറെനേരം വീട്ടിൽ തങ്ങുകയും ചെല്ലമ്മ അടുക്കളയിലേക്ക് പോയ തക്കംനോക്കി പണമെടുത്ത് ഓടുകയുമായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ചെല്ലമ്മ പൊൻകുന്നം പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധർ തെളിവുശേഖരിച്ചു. 

Tags:    
News Summary - Neighbor arrested for stealing Rs 3 lakh from retired teacher's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.