മയക്കുമരുന്നുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

ചങ്ങനാശ്ശേരി: എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചില്ലറ വിൽപനക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി എസ്.കെ മിത്തുവിനെയാണ് (35) ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.പി. പ്രവീണും സംഘവും അറസ്റ്റ് ചെയ്തത്.

പായിപ്പാടുള്ള ചിക്കൻകടയിൽ ജോലിചെയ്യുന്ന ഇയാൾ പശ്ചിമബംഗാളിൽനിന്ന് കൊണ്ടുവരുന്ന ബ്രൗൺഷുഗർ ചെറിയ പൊതികളാക്കി പായിപ്പാട് ഭാഗങ്ങളിൽ വിൽപന നടത്തിവരികയായിരുന്നു. ഗ്രാമിന് 50,000 നിരക്കിൽ ഏതാനും മില്ലിഗ്രാം മാത്രം അടങ്ങിയ ചെറിയ പൊതികളാക്കിയാണ് കച്ചവടം. പരിശോധനക്ക് പ്രിവന്‍റിവ് ഓഫിസർ ശ്രീകാന്ത് എ.എസ്, ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസര്‍മാരായ ഡി. സുമേഷ്, അമൽദേവ്, അഞ്ജിത്, ഡ്രൈവർ റോഷി വർഗീസ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - native of West Bengal arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.