Posted On
date_range Updated On
date_range കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന മൂന്നുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഒഡിഷ സോലംപൂർ സ്വദേശി ബിനോയ് ബിഹാരി ജനയാണ് (24) പിടിയിലായത്. ആർ.പി.എഫും എക്സൈസ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡും സംയുക്തമായി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
ഒഡിഷയിൽനിന്ന് ചെന്നൈ വഴി ട്രെയിനിൽ പാലക്കാട് എത്തി എറണാകുളത്തേക്ക് പോകാൻ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പെരുമ്പാവൂർ കേന്ദ്രീകരിച്ച് അന്തർ സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർഥികൾക്കും വിൽപന നടത്താൻ ലക്ഷ്യമിട്ട് എത്തിച്ചതാണെന്ന് ഇയാൾ മൊഴി നൽകി.
ആർ.പി.എഫ് ഇൻസ്പെക്ടർ സൂരജ് എസ്. കുമാർ, എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ. അജിത്, ആർ.പി.എഫ് എസ്.ഐ യു. രമേശ്, എ.എസ്.ഐമാരായ സജി അഗസ്റ്റിൻ, സുനിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.