വാഴക്കാട്: വാഴക്കാട് ചെറുവട്ടൂർ നെരോത്ത് മുഹിയുദ്ദീന്റെ ഭാര്യ പുതാടമ്മൽ നജ്മുന്നിസയുടെ (32) മരണം കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് മുഹിയുദ്ധീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ നാലോടെയാണ് നജ്മുന്നീസയെ വീടിന്റെ ടെറസിന് മുകളിൽ മരിച്ചനിലയിൽ കണ്ടത്. നജ്മുന്നിസയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് മുഹിയുദ്ധീന് പൊലീസിനോട് സമ്മതിച്ചു.
പുലർച്ചെ വീടിന്റെ ടെറസില്‍ വെച്ച് നജ്മുന്നീസയും മുഹിയുദ്ധീനും തമ്മില്‍ വാക്കുതർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതി യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിനെ നിരീക്ഷിക്കാനാണ് നജ്മുന്നീസ ഏണി വെച്ച് ടെറസിനു മുകളില്‍ കയറിയത്. ഇവർ തമ്മിൽ നേരത്തെ കുടുംബ പ്രശ്നം നിലനിൽക്കുന്നുണ്ട്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും പൊലീസ് പറഞ്ഞു.
നജ്മുന്നിസയും ഭര്‍ത്താവ് മുഹിയുദ്ധീനും മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കുടുംബ പ്രശ്നത്തെ തുടർന്ന് നജ്മുന്നീസയും കുട്ടികളും സ്വന്തം വീട്ടിലേക്കു പോയിരുന്നു. ശനിയാഴ്ച രാത്രിയാണ് തിരികെയെത്തിയത്. ഞായറാഴ്ച രാവിലെയാണ് യുവതിയെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത തോന്നിയ പൊലീസ് മുഹിയുദ്ധീനെയും രണ്ടു സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു.
വീടിന്റെ മുകളില്‍നിന്ന് മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടാണ് വന്നു നോക്കിയതെന്നും അപ്പോള്‍ നജ്മുന്നിസയെ മരിച്ച നിലയില്‍ കണ്ടെന്നുമാണ് മുഹിയുദ്ധീൻ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാല്‍, സംഭവം കൊലപാതകമാണെന്ന് നജ്മുന്നിസയുടെ വീട്ടുകാർ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.