കണ്ണിൽ ആണി തറച്ചു, മുഖത്ത് സിഗരറ്റ് ​​കൊണ്ട് പൊള്ളിച്ചു...; യു.പിയിൽ 10 വയസുകാരന്റെ നഗ്ന മൃതദേഹം പാടത്ത്

കാൺപൂർ: തിങ്കളാഴ്ച ഉച്ചക്ക് ശേഷം കാണാതായ 10 വയസുകാരന്റെ വികൃതമായ മൃതശരീരം കാൺപൂരിലെ നർവാൾ ഭാഗത്തെ പാടത്ത് കണ്ടെത്തി. കുട്ടിയുടെ ഒരു കണ്ണിലൂടെ ആണി തറച്ചതായും സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളലേറ്റതിന്റെ പാടുകൾ മുഖത്തുണ്ടെന്നും ഫോറൻസിക് വിദഗ്ധർ പറഞ്ഞു.

കൊലയാളി കാൽ ഉപയോഗിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ചു എന്ന് കഴുത്തിലെ പാടുകൾ സൂചിപ്പിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.

നർവാളിലെ ബെഹ്ത്ത ഗ്രാമത്തിൽ നിന്നുള്ള കു​ട്ടി തിങ്കളാഴ്ച ഉച്ചക്ക് ശേഷം കളിക്കാൻ പോയതായിരുന്നു. കാണാതായ കുഞ്ഞിന്റെ വികൃതമാക്കപ്പെട്ട നഗ്ന ശരീരം പാടത്ത് വെച്ച് ഗ്രാമീണനായ രാമേന്ദ്ര മിശ്രയാണ് കണ്ടത്. വസ്ത്രങ്ങൾ സമീപത്തെ മറ്റൊരു പാടത്ത് കണ്ടെത്തി. മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ ഉറപ്പിക്കാൻ സാധിക്കൂ​വെന്ന് അധികൃതർ വ്യക്തമാക്കി.

നാടൻ മദ്യം, ഗ്ലാസ്, രക്തക്കറ പുരണ്ട വടി എന്നിവ സംഭവസ്ഥലത്ത് നിന്ന് ഫോൻസിക് സംഘം കണ്ടെടുത്തു. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്തതായി കാൺപൂർ ഔട്ടർ എസ്.പി അജിത് കുമാർ സിൻഹ പറഞ്ഞു. 

Tags:    
News Summary - Nail driven through eye 10 year old boys naked body found in Uttar Pradeshs Kanpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.