അ​ബ്ദു​സ്സ​ലാം

19 വർഷത്തിനുശേഷം കൊലക്കേസ് പ്രതി അറസ്റ്റിൽ

മംഗളൂരു: കൊലപാതകക്കേസുമായി ബന്ധപ്പെട്ട് 19 വർഷമായി ഒളിവിലായിരുന്ന പ്രതിയെ ബാജ്‌പെ പൊലീസ് അറസ്റ്റ് ചെയ്തു. 2006 ഡിസംബർ ഒന്നിന് സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസബെട്ടുവിന് സമീപം സുഖാനന്ദ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അദ്ദൂർ അബ്ദുസ്സലാമാണ് (47) അറസ്റ്റിലായത്.

2007ൽ പാസ്‌പോർട്ട് നേടിയ ഇയാൾ വർഷങ്ങളോളം വിദേശത്ത് താമസിച്ചിരുന്നതായും പിന്നീട് അദ്ദൂർ വസതി പൊളിച്ചുമാറ്റി കിന്നിപ്പടവിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറിയതായും പൊലീസ് പറഞ്ഞു. ബാജ്‌പെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമക്കേസും അബ്ദുസ്സലാമിനെതിരെയുണ്ട്.

എ.സി.പി (നോർത്ത് സബ്ഡിവിഷൻ) കെ. ശ്രീകാന്തിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർ പി. പ്രമോദ് കുമാർ, എസ്.ഐ രഘു നായക്, സ്റ്റാഫ് അംഗങ്ങളായ അന്നപ്പ, അജിത് മാത്യു, രാജേന്ദ്ര പ്രസാദ്, വിനോദ് നായിക്, സുനിൽ കുസനാലെ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Murder suspect arrested after 19 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.