പ്രതി ബിനോയ്
മാളയെ നടുക്കി യുവാവിന്റെ കൊലപാതകം
മാള: യുവാവിന്റെ കൊലപാതകം മാളയെ ഞെട്ടിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30 ന് ജനനിബിഡമായ വലിയപറമ്പ് ജങ്ഷനിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ ബിനോയ് എന്നയാളാണ് മിഥുൻ എന്ന യുവാവിനെ സ്ക്രൂഡ്രൈവർകൊണ്ട് കുത്തിയത്.
കുത്തേറ്റ് മിഥുൻ രക്തത്തിൽ കുളിച്ചുകിടന്ന കാഴ്ച കണ്ട് നാട്ടുകാർ തരിച്ചുനിന്നു.
പൊലീസിൽ വിവരമറിയിച്ചതോടൊപ്പം നാട്ടുകാർ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിന്നീട് ബിനോയ് മാള സ്റ്റേഷനിലെത്തി സ്വമേധയാ കീഴടങ്ങുകയായിരുന്നു. ഇവർ സുഹൃത്തുക്കളാെണന്ന് പറയപ്പെടുന്നു. ചാലക്കുടി മുരിങ്ങൂരാണ് മിഥുന്റെ സ്വദേശം.
പ്രതിയായ ബിനോയ് സമീപത്തെ കുഴൂർ കാകുളശ്ശേരി സ്വദേശിയാണ്.
പൊലീസ് കസ്റ്റഡിയിലെടുത്ത ബിനോയിയെ ചോദ്യം ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.