പ്രതീകാത്മക ചിത്രം

ഭാ​ര്യ​യെ കൊ​ന്ന് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചയാൾ അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തു

പാ​ല​ക്കാ​ട്: ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്ന​ശേ​ഷം ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തു. തോ​ല​നൂ​ർ തോ​ട്ട​ക്ക​ര പ​ന​യ​മ്പാ​ടം വീ​ട്ടി​ൽ ച​ന്ദ്രി​ക (52) ആ​ണ് ഭ​ർ​ത്താ​വ് രാ​ജ​ന്റെ (60) കു​ത്തേ​റ്റ് ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്.

വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന ക​ണ്ണാ​ടി കി​ണാ​ശ്ശേ​രി ഉ​പ്പും​പാ​ട​ത്തു​വെ​ച്ചാ​ണ് സം​ഭ​വം. സ്വ​യം കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച രാ​ജ​നെ ആ​ദ്യം ജി​ല്ല ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച രാ​ജ​നെ ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​മാ​ക്കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വി​ഷാ​ദ രോ​ഗ​ത്തി​ന് രാ​ജ​ൻ വ​ർ​ഷ​ങ്ങ​ളാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. ഹൃ​ദ്രോ​ഗി​യാ​യ രാ​ജ​ൻ ആ​ൻ‌​ജി​യോ​പ്ലാ​സ്റ്റി​ക്കും വി​ധേ​യ​നാ​യി​രു​ന്നു.

താ​ന്‍ ഇ​ല്ലാ​താ​യാ​ൽ ഭാ​ര്യ ഒ​റ്റ​പ്പെ​ടു​മോ എ​ന്ന തോ​ന്ന​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് രാ​ജ​നെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

മൂ​ന്നു മാ​സ​ത്തോ​ള​മാ​യി ഇ​യാ​ൾ മ​രു​ന്ന് ക​ഴി​ക്കാ​റി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ഞ്ചോ​ടെ ച​ന്ദ്രി​ക​യു​ടെ നി​ല​വി​ളി കേ​ട്ട് വീ​ടി​ന്‍റെ ഒ​ന്നാം​നി​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ക​ൾ വി​നീ​ത താ​ഴെ നി​ല​യി​ലെ​ത്തി നോ​ക്കി​യ​പ്പോ​ൾ അ​ച്ഛ​നും അ​മ്മ​യും ചോ​ര​യി​ൽ കു​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. വാ​തി​ൽ ഉ​ള്ളി​ൽ​നി​ന്ന് ലോ​ക്ക് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. രാ​ജ​ൻ ത​ന്നെ​യാ​ണ് വാ​തി​ൽ തു​റ​ന്ന​തെ​ന്ന് മ​ക​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പാ​ല​ക്കാ​ട് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രി​യാ​യ വി​നീ​ത​യു​ടെ സൗ​ക​ര്യ​ത്തി​നു​വേ​ണ്ടി​യാ​ണ് കു​ടും​ബം കി​ണാ​ശ്ശേ​രി​യി​ൽ ര​ണ്ടാ​ഴ്ച മു​മ്പ് താ​മ​സ​മാ​ക്കി​യ​ത്.

Tags:    
News Summary - murder culprit recovered from injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.