ശഖൂറയിലെ കൊലപാതകം; പ്രതിയെന്ന് കരുതുന്നയാളെ പൊലീസ് പിടികൂടി

മനാമ: ശഖൂറയിൽ കൊല്ലപ്പെട്ട 57 കാരന്‍റെ ഘാതകനെന്ന് സംശയിക്കുന്നയാളെ പൊലീസ് പിടികൂടി. കഴിഞ്ഞ വ്യാഴാഴ്ച ശഖൂറയിലെ റെസിഡൻഷ്യൽ ബിൽഡിങ്ങിന്‍റെ പാർക്കിങ്ങിലാണ് ജന്നുസാൻ സ്വദേശിയായ അലി മഹ്ദി അൽബശ് രിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഫോറൻസിക് പരിശോധനയിൽ ഒന്നിലധികം കുത്തേറ്റതായി കണ്ടെത്തിയിരുന്നു. പിന്നീട് നടന്ന അന്വേഷണത്തെ തുടർന്നാണ് മരിച്ചയാളുമായി സംഘർഷത്തിലേർപ്പെട്ടെന്ന് കരുതുന്ന 47 കാരനെ നോർത്തേൺ ഗവർണറേറ്റ് പൊലീസ് പിടികൂടിയത്.

പ്രതിയും മരണപ്പെട്ടയാളും തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. കുറ്റാരോപിതനായ കൊലയാളിയെ വിചാരണക്ക് മുമ്പുള്ള തടങ്കലിൽ വെച്ചതാണെന്നും നിയമനടപടികൾ തുടരുകയാണെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

Tags:    
News Summary - Murder Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.