തി​രു​വ​ന​ന്ത​പു​ര​ം സി​റ്റി ട​വ​ർ ഹോ​ട്ട​ലി​ലെ റി​സ​​പ്​​ഷ​നി​സ്​​റ്റ്​ അ​യ്യ​പ്പ​നെ വെ​ട്ടി​ക്കൊ​ന്ന സം​ഭ​വ​െ​ത്ത തു​ട​ർ​ന്ന്​ ​െപാ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു, ( ഇൻസൈറ്റിൽ ​പ്രതി അജീഷ്​)

പോത്ത് ഷാജിയുടെ തലയടിച്ചുതകർത്ത് തുടക്കം, ഭാര്യയുമായി ചേർന്ന് യുവാവിന്‍റെ കഴുത്തറുത്തു...

തിരുവനന്തപുരം: സിറ്റി ഹോട്ടൽ ജീവനക്കാരനായ അയ്യപ്പനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടയാളും. ആനായിക്കോണത്ത് വർക്ക് ഷോപ് ജീവനക്കാരനായിരുന്ന ഇയാൾ കുപ്രസിദ്ധ ഗുണ്ടയും നാൽപതോളം ക്രിമിനൽ കേസിലെ പ്രതിയുമായ പോത്ത് ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെയാണ് ശ്രദ്ധാകേന്ദ്രമാകുന്നത്.

വാക്കുതർക്കത്തിനിടെ, ബുള്ളറ്റിലെ സൈലൻസർ ഊരി ഷാജിയുടെ തലക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷാജി ജീവിതത്തിലേക്ക് മടങ്ങിവന്നെങ്കിലും 2019 സെപ്റ്റംബർ 21ന് ഗുണ്ടാപ്പണം വീതം വെക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ സഹോദരിയുടെ മകൻ ഇയാളെ വെട്ടിക്കൊന്നു. ഷാജിയുടെ മരണത്തോടെ കൂടുതൽ കരുത്തനായ അജീഷ് പിന്നീട് കള്ളക്കടത്ത്, മയക്കുമരുന്ന്, കഞ്ചാവ്, കൂലിത്തല്ല് മേഖലകളിൽ സജീവമായി. ഇയാൾക്കെതിരെ നിലവിൽ 10ഓളം കേസുകളാണ് വിവിധ സ്റ്റേഷനുകളിലായുള്ളത്.

പീഡനക്കേസിൽ പ്രതിയായ ഇയാൾ യുവതിയെ വിവാഹം കഴിച്ച് ശിക്ഷയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ഭാര്യ ലക്ഷ്മിയെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് 2019 മേയ് 29ന് മംഗലപുരം സ്വദേശി നിതീഷിനെ കോരാണി ഷേക് പാലസിനു സമീപത്തു വിളിച്ചുവരുത്തി ലക്ഷ്മിയും അജീഷും കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.

മുറിവേറ്റ് ഓടിയ നിതീഷിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. നിതീഷിനെ വിളിച്ചുവരുത്തിയ ലക്ഷ്മിയെ അപ്പോൾ തന്നെ നാട്ടുകാർ പിടികൂടിയെങ്കിലും സംഭവത്തിനു ശേഷം ഒളിവിൽ പോയ അജീഷിനെ തൊട്ടടുത്ത ദിവസം ആറ്റിങ്ങൽ പൊലീസ് പിടികൂടി. കൊലപാതകശ്രമത്തിന് ഇരുവരെയും റിമാൻഡ് ചെയ്തിരുന്നു.

അപ്രതീക്ഷിത ആക്രമണത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുമ്പുതന്നെ കൊലപാതകം നടന്നു

തിരുവനന്തപുരം: അമ്പലമുക്കിൽ ചെടിക്കടയിൽ യുവതിയെ പട്ടാപ്പകൽ തമിഴ്നാട് സ്വദേശി കുത്തിക്കൊലപ്പെടുത്തിയതിന്‍റെ നടുക്കം മാറുന്നതിന് മുമ്പ് നഗരവാസികളെ ഞെട്ടിച്ച് മറ്റൊരു അറുകൊലകൂടി. ജനത്തിരക്കുള്ള, 24 മണിക്കൂറും പൊലീസ്-ട്രാഫിക് പൊലീസ് നിരീക്ഷണമുള്ള ഓവർബ്രിഡ്ജിലാണ് രാവിലെ എട്ടരയോടെ ബൈക്കിലെത്തിയ അജീഷ് നാഗർകോവിൽ സ്വദേശിയായ അയ്യപ്പന്‍റെ കഴുത്തറുത്ത ശേഷം വെട്ടുകത്തിയുമായി തിരികെ നെടുമങ്ങാട്ടേക്ക് പോയത്. ഹോട്ടലിന്‍റെ മുൻവശത്ത് ബൈക്ക് ഒതുക്കിയശേഷം തോളിൽ തൂക്കിയിരുന്ന ബാഗിൽ നിന്ന് വെട്ടുകത്തിയുമായി റിസപ്ഷനിലേക്ക് പോയ അജീഷ് റിസപ്ഷനിലെ കസേരയിൽ ഇരിക്കുകയായിരുന്നു അയ്യപ്പനെ തുരുതുരാവെട്ടുകയായിരുന്നു.

റോഡിലെ വാഹനങ്ങളുടെ തിരക്കിൽ അയ്യപ്പന്‍റെ നിലവിളി പുറംലോകംകേട്ടില്ല. അപ്രതീക്ഷിത ആക്രമണത്തിൽ അയ്യപ്പന് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുമ്പ്തന്നെ കൊലപാതകം നടന്നു. കൊലപാതക സമയത്ത് കഞ്ചാവ് ലഹരിയിലായിരുന്നു അജീഷെന്ന് പൊലീസ് പറയുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടത്.

കഴിഞ്ഞ ഒക്ടോബർ 28ന് ഭാര്യ ലക്ഷ്മിയുമായി ഹോട്ടലിൽ മുറി എടുക്കാനെത്തിയ അജീഷുമായി അയ്യപ്പൻ വഴക്ക് കൂടിയിരുന്നു. നെടുമങ്ങാട് താമസിക്കുന്ന നിങ്ങൾ എന്തിന് ഇവിടെ മുറിയെടുക്കുന്നുവെന്നായിരുന്നു അയ്യപ്പൻ അന്വേഷിച്ചത്. ഭാര്യാഭർത്താക്കന്മാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളും ആവശ്യപ്പെട്ടു. തുടർന്ന് വാക്കുതർക്കവും തെറിവിളിയുമായി. കുടുംബപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും അജീഷ് ഇവിടെ എത്തി മുറിയെടുത്തിരുന്നതായി പൊലീസ് പറയുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അജീഷ് നൽകുന്ന മൊഴി.

അയ്യപ്പനെ കൂടാതെ റൂം ബോയി രാജാജിനഗർ സ്വദേശി ശ്യാമാണ് കൊലപാതകസമയത്ത് ഹോട്ടലിൽ ഉണ്ടായിരുന്നത്. ഹോട്ടൽ മുറികളിൽ നിന്നുള്ള മാലിന്യം പിറകുവശത്തുകൊണ്ടുപോയി കളഞ്ഞ് തിരികെ വന്നപ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന അയ്യപ്പനെ ശ്യാം കാണുന്നത്. തുടർന്ന് ഹോട്ടൽ അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കുറ്റിച്ചൽ സ്വദേശി രാധാകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. രണ്ടാഴ്ച മുമ്പാണ് അദ്ദേഹം വിദേശത്തേക്ക് പോയത്. കഴിഞ്ഞ ദിവസം രാത്രിയും അയ്യപ്പനുമായി സംസാരിച്ച ശേഷമാണ് വീട്ടിലേക്ക് പോയതെന്ന് രാധാകൃഷ്ണന്‍റെ ബന്ധു ബിന്ദു പറഞ്ഞു. എന്നാൽ എന്തെങ്കിലും പ്രശ്നമുള്ളതായി അയ്യപ്പൻ പറഞ്ഞിരുന്നില്ലെന്നും അത്തരത്തിലൊന്നും തങ്ങളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങൾ തുണച്ചു, അഞ്ചു മണിക്കൂർ കൊണ്ട് പ്രതി വലയിൽ

തിരുവനന്തപുരം: തമ്പാനൂർ പൊലീസ് സ്റ്റേഷന് 700 മീറ്റർ അകലെ നടന്ന കൊലപാതകത്തിൽ അഞ്ച് മണിക്കൂർ കൊണ്ട് പ്രതിയെ വലയിലാക്കാൻ പൊലീസിനെ സഹായിച്ചത് സി.സി.ടി.വി ദൃശ്യങ്ങൾ. രാവിലെ എട്ടരയോടെ ഹോട്ടലിനു മുന്നിൽ ബൈക്കിലെത്തുകയും തുടർന്ന്, കൃത്യം നിർവഹിച്ച് മടങ്ങുന്നതുവരെയുള്ള അജീഷിന്‍റെ ദൃശ്യങ്ങൾ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കൃത്യമായി പതിഞ്ഞിരുന്നു. കൃത്യം നടത്തുന്ന വേളയിൽ ഇയാൾ മാസ്ക് ധരിക്കാതിരുന്നതും പൊലീസിന് സഹായമായി. ചുവന്ന ഷർട്ടും നീല മുണ്ടും ധരിച്ചെത്തിയ അജീഷിനു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പിന്നീട്. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ദൃശ്യമാധ്യങ്ങൾക്കും കൈമാറി. ബൈക്കിൽ നെടുമങ്ങാട്ടേക്ക് പോകുന്നെന്ന് മനസ്സിലാക്കിയതോടെ അന്വേഷണം നെടുമങ്ങാട് കേന്ദ്രീകരിച്ചായി. ഇതിനിടയിലാണ് ദൃശ്യമാധ്യമങ്ങളിൽ നിന്ന് അജീഷിനെ തിരിച്ചറിഞ്ഞ ആനായിക്കോണം സ്വദേശിയായ യുവതി പാലത്തിനു സമീപം അജീഷിനെ കണ്ട വിവരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുപറയുന്നത്. തുടർന്ന്, ഉച്ചക്ക് ഒന്നരയോടെ ഷാഡോ സംഘം അജീഷിനെ വലയിലാക്കുകയായിരുന്നു.

Tags:    
News Summary - Murder: Ajeesh is accused in several criminal cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.