ഷിബു
Posted On
date_range Updated On
date_range പരോളിലിറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി
തിരുവനന്തപുരം: കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവെ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. തുമ്പ ശാന്തിനഗർ മണക്കാട്ടുവിളാകം വീട്ടിൽ പീലി ഷിബു എന്ന് വിളിക്കുന്ന ഷിബുവി(45)നെയാണ് തുമ്പ പൊലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.
പ്രമാദമായ അപ്രാണി കൃഷ്ണകുമാർ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞുവരവെയാണ് പീലി ഷിബു പരോളിനിറങ്ങിയത്.
പരോൾ കാലാവധി കഴിഞ്ഞിട്ടും ഇയാൾ ജയിലിലേയ്ക്ക് മടങ്ങിപ്പോകാതിരിക്കുകയായിരുന്നു.തുമ്പ എസ്.എച്ച്.ഒ ശിവകുമാർ, എസ്.ഐ ഇൻസമാം, എ.എസ്.ഐ വിനോദ്, എസ്.സി.പി.ഒ ഗോപൻ, സി.പി.ഒ മനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.