സ്പായുടെ മറവിൽ സെക്സ് റാക്കറ്റ്; മുംബൈയിൽ 51കാരി അറസ്റ്റിൽ

മുംബൈ: സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് മുംബൈയിൽ 51 വയസുള്ള സ്പാ ഉടമയെ അംബോലി പൊലീസ് അറസ്റ്റ് ചെയ്തു. ഓഷിവാരയിലെ മെട്രോ സ്റ്റേഷന് സമീപമുള്ള ക്രിസ്റ്റൽ പ്ലാസയിൽ സംഷ സ്പാ എന്ന സ്ഥാപനം നടത്തിയിരുന്ന ഷോമ മുഖർജിയെ ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒരു വർഷമായി സ്പായുടെ മറവിൽ വേശ്യാവൃത്തി നടന്നുവരികയായിരുന്നു.

ഉപയോക്താവ് എന്ന നിലയിലാണ് പൊലീസുകാരിൽ ഒരാൾ സ്പായിലെത്തിയത്. വ്യാഴാഴ്ച രാത്രിയോടെ പൊലീസ് സംഘം സ്പാ റെയ്ഡ് നടത്തി മൂന്ന് സ്‍ത്രീകളെ രക്ഷപ്പെടുത്തുകയായിരുന്നു.

സ്പായിൽ നിന്ന് 20 പായ്ക്കറ്റ് കോണ്ടവും പിടിച്ചെടുത്തു. സ്പായുടെ മറവിൽ വേശ്യാവൃത്തി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് റെയ്ഡ് നടന്നത്. സ്പായിൽ നിന്ന് 24, 25, 31 വയസ് പ്രായമുള്ള മൂന്ന് സ്ത്രീകളെയാണ് രക്ഷപ്പെടുത്തിയത്. പശ്ചിമ ബംഗാൾ, കർണാടക സ്വദേശികളാണ് ഇവർ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Tags:    
News Summary - Mumbai: Spa owner held after sex racket busted in Oshiwara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.