കുറഞ്ഞ പലിശക്ക്​ പണം നൽകാമെന്ന്​ കബളിപ്പിച്ച്​ പണം തട്ടൽ; സിനിമ നിർമാതാവ്​ അറസ്​റ്റിൽ

ന്യൂഡൽഹി: കുറഞ്ഞ പലിശക്ക്​ വായ്​പ നൽകാമെന്ന്​ കബളിപ്പിച്ച്​ നിരവധി ബിസിനസുകാരെ പറ്റിച്ച സിനിമ നിർമാതാവ്​ അറസ്​റ്റിൽ. ഡൽഹി ആസ്​ഥാനമായ ബിസിനസുകാരനെ കബളിപ്പിച്ച്​ 32 ലക്ഷം തട്ടിയ കേസിലാണ്​ അറസ്​റ്റ്​. ഓവർടൈം, ബദാഷ്​, ലവ്​ ഫിർ കഭി, രൻ ബങ്ക, സസ്​പെൻസ്​ ആൻഡ്​ സാക്ഷി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച 55കാരനായ അജയ്​ യാദവാണ്​​ അറസ്​റ്റിലായത്​.

2015മുതൽ ഒളിവിലാണ്​ ഇയാൾ. ഞായറാഴ്​ച മുംബൈ, ഡൽഹി, മധ്യപ്രദേശ്​, ഉത്തർപ്രദേശ്​ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനക്ക്​ ശേഷം മഥുരയിൽനിന്നാണ്​ ഇയാളെ ഡൽഹി പൊലീസി​െൻറ ക്രൈം ബ്രാഞ്ച്​ യൂനിറ്റ്​​ അറസ്​റ്റ്​ ചെയ്​തത്​.

വാടകവീട്ടിൽ താമസിച്ച്​ വന്നിരുന്ന ഇയാൾ സഞ്​ജയ്​ അഗർവാൾ, രാകേഷ്​ ശർമ, വികാഷ്​ കുമാർ, ഗുഡ്ഡു, രാമൻ, അവിനാശ്​ തുടങ്ങിയ പേരുകളിലാണ്​ ബിസിനസുകാരെ പരിചയപ്പെടുത്തി പണം തട്ടിയിരുന്നത്​.

​ബിസിനസുകാർക്ക്​ വ്യാജ ഡിമാൻഡ്​ ഡ്രാഫ്​റ്റ്​ നൽകി കബളിക്കുകയും ചെയ്​തിരുന്നു. സിനിമ മേഖലയിലെ ഉന്നതരുമായുള്ള ബന്ധം ഉപയോഗിച്ചാണ്​ ഇയാൾ ബിസിനസുകാരെ വിശ്വാസത്തിലെടുത്തിരുന്നത്​.

ഡൽഹിയിലെ ബിസിനസുകാരനായ രാഹുൽ നാഥി​െൻറ പരാതിയിലാണ്​ ഇ​േപ്പാൾ അറസ്​റ്റ്​. ബിസിനസ്​ വിപുലീകരണത്തിനായി 65കോടി രൂപ വായ്​പക്കായാണ്​ രാഹുൽ അജയ്​ യാദവി​െന സമീപിച്ചത്​. പത്രത്തിലെ പരസ്യം കണ്ടിട്ടാണ്​ രാഹുൽ ഇയാളുമായി ബന്ധപ്പെട്ടത്​. തുടർന്ന്​ സെറീൻ ഫിലിംസി​െൻറ സംവിധായകനാണെന്ന്​ അജയ്​ രാഹുലി​െന പരിചയപ്പെടുത്തുകയും ചെയ്​തു. തുടർന്ന്​ 65 കോടി രൂപ 10 വർഷത്തേക്ക്​ വായ്​പ നൽകാ​മെന്നും 10 ശതമാനം പലിശ നൽകിയാൽ മതിയെന്നും വിശ്വസിപ്പിച്ചു.

പിന്നീട്​ പ്രതി പരാതിക്കാരൻറെ സ്വത്ത്​ വകകൾ പരി​ശോധിച്ച്​ ഉറപ്പാക്കിയശേഷം നിശ്ചിത തുക നിക്ഷേപമായി നൽകണമെന്നും ആവശ്യപ്പെട്ടു. രാഹുൽ പണം നൽകിയതിന്​ ശേഷം അജയ്​ യാദവ്​ മൊബൈൽ ഫോൺ ഓഫ്​ ചെയ്യുകയായിരുന്നു. അജയ്​ നൽകിയിരുന്ന വിലാസവുമായി ബന്ധപ്പെട്ടപ്പോൾ വ്യാജമാണെന്ന്​ കണ്ടെത്തുകയും ചെയ്​തു.

തട്ടിയെടുത്ത ലക്ഷങ്ങൾ അജയ്​ സിനിമ നിർമാണത്തിനായാണ്​ മുടക്കിയിരുന്നത്​. ചിത്രങ്ങൾ വിജയമാകാതിരുന്നതോടെ വൻ കടബാധ്യതയുമായിരുന്നു. 

Tags:    
News Summary - Movie producer held for duping Delhi businessman of Rs 32 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.