Posted On
date_range Updated On
date_range പീഡനശ്രമം; യുവാവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയംനടിച്ച് വശത്താക്കി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇടക്കുന്നം കൂട്ടാപ്ലാക്കൽ വീട്ടിൽ അഷ്കറിനെ (19) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ബസിൽ കയറി കൈയിൽ പിടിച്ച് ബലമായി ഇറക്കിക്കൊണ്ടു പോകാനായിരുന്നു ഇയാളുടെ ശ്രമം.
പെൺകുട്ടി ബഹളം വെച്ചതോടെ നാട്ടുകാർ കൂടുകയും കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്റോ പി. കുര്യൻ, എസ്.ഐമാരായ അരുൺ തോമസ്, രാധാകൃഷ്ണപിള്ള എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.