തിരുവനന്തപുരത്ത് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതായി സംശയം, അയൽവാസി കസ്റ്റഡിയിൽ

തിരുവനന്തപുരം: വെള്ളറടയില്‍ കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദ (48) യാണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്.

പ്രിയംവദയുടെ സുഹൃത്തും അയൽവാസിയുമായ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രിയംവദയെ കൊന്ന് വീടിനു പിന്നിൽ കുഴിച്ചിട്ടെന്നാണ് വിനോദ് പൊലീസിന് മൊഴി നൽകിയത്. ജൂണ്‍ 12 മുതലാണ് പ്രിയംവദയെ കാണാതായത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനാല്‍ പ്രിയംവദ ഒറ്റക്കായിരുന്നു താമസം. രണ്ട് പെണ്‍മക്കളുണ്ട്. അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിനിടെ, പ്രിയംവദയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും തന്റെ വീടിന് സമീപത്ത് രക്തക്കറകള്‍ കണ്ടതായും സമീപവാസി മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ രക്തക്കറയും മുടിയും കണ്ടെത്തി. തുടര്‍ന്ന് വിനോദിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ ചോദ്യംചെയ്യലില്‍ പ്രിയംവദയെ കൊന്ന് കുഴിച്ചിട്ടതായി വിനോദ് സമ്മതിച്ചതായാണ് സൂചന.

മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. മണ്ണ് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Tags:    
News Summary - Missing woman in Thiruvananthapuram suspected of being murdered and buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.