ചി​ന​ക്ക​ത്തൂ​ർ​കാ​വ് പ​രി​സ​ര​ത്തു​നി​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടി​യ ബിഹാ​ർ സ്വ​ദേ​ശി​യും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും

ഒറ്റപ്പാലത്ത് വൻ ലഹരിവേട്ട; 70 ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങൾ പിടികൂടി

ഒ​റ്റ​പ്പാ​ലം: പാ​ല​ക്കാ​ട് - കു​ള​പ്പു​ള്ളി പാ​ത​യി​ൽ ലോ​റി​യി​ലും പി​ക്ക​പ്പ് വാ​നി​ലും ക​ട​ത്തി​യ 70 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ബി​ഹാ​ർ സ്വ​ദേ​ശി വി​ജ​യ് ചൗ​ധ​രി​യെ (36) ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ഞ്ചോ​ടെ ചി​ന​ക്ക​ത്തൂ​ർ​കാ​വ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ക്കി​ടെ​യാ​ണ് സം​ഭ​വം. ഒ​റ്റ​പ്പാ​ലം സി.​ഐ എം. ​സു​ജി​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. എ​ങ്കി​ലും ബീ​ഹാ​ർ സ്വ​ദേ​ശി​യെ പി​ടി​കൂ​ടാ​നാ​യി. തു​ട​ർ​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് 202 ചാ​ക്കു​ക​ളി​ൽ നി​റ​ച്ച നി​ല​യി​ൽ 1.40 ല​ക്ഷം പാ​ക്ക​റ്റു​ക​ളി​ലാ​യി ഹാ​ൻ​സ് ഉ​ൾ​പ്പെടെ​യു​ള്ള പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ൽ​പ​ന ന​ട​ത്താ​നാ​ണ് ഇ​വ കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഒ​റ്റ​പ്പാ​ലം എ​സ്.​ഐ പി. ​ശി​വ​ശ​ങ്ക​ര​ൻ പ​റ​ഞ്ഞു. എ​സ്.​എ​ച്ച്.​ഒ എ​ൻ. സു​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ എ​സ്.​ഐ​മാ​രാ​യ പി. ​ശി​വ​ശ​ങ്ക​ര​ൻ, എം. ​ക​ബീ​ർ, എ.​എ​സ്.​ഐ​മാ​രാ​യ ടി.​ആ​ർ. ശ​ശി, ടി.​എ. ജോ​സ​ഫ്, സി.​പി.​ഒ​മാ​രാ​യ എ​ച്ച്. അ​ർ​ഷാ​ദ്, എം. ​ര​വി, ടി.​പി. സ​ഞ്ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Massive drunken hunt at Ottapalam; 70 lakh worth of tobacco products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.