നെറ്റ്‌വർക്ക് കേബിളുകൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കോട്ടയം: മണിമലയിൽ നെറ്റ്‌വർക്ക് കേബിളുകൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്ര വൈദ്യശാലപ്പടി ഭാഗത്ത് പനച്ചിക്കൽ വീട്ടിൽ സതീഷിനെയാണ് (47) മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം പുലിക്കല്ല് ഭാഗത്ത് പൈപ്പിനുള്ളിലൂടെ പോകുന്ന ഏകദേശം 75,000 രൂപയോളം വില വരുന്ന 40 മീറ്ററോളം ബി.എസ്.എൻ.എൽ ഒപ്റ്റിക്കല്‍ കേബിളുകളാണ് മോഷ്ടിച്ചത്. ഇന്‍റർനെറ്റും മറ്റു സേവനങ്ങളും ലഭിക്കുന്നില്ലെന്ന് കാണിച്ച് സമീപവാസികൾ ടെലിഫോൺ എക്സ്ചേഞ്ചിൽ അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേബിളുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

തുടർന്ന് മണിമല പൊലീസിൽ പരാതി നല്‍കി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മണിമല സ്റ്റേഷൻ എസ്.എച്ച്.ഒ ബി. ഷാജിമോൻ, എസ്.ഐ മാരായ വിജയകുമാർ, റോബി, അനിൽകുമാർ, സി.പി.ഒമാരായ രാഹുൽ, പ്രശാന്ത് ശിവാനന്ദ് എന്നിവർ സംബന്ധിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - man was arrested for stealing network cables

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.