ഡീസൽ മോഷണം നടത്തിയെന്ന് ആരോപിച്ച് ജെ.സി.ബി ഡ്രൈവറെ ഉടമ ജെ.സി.ബിയിൽ തലകീഴായി കെട്ടിയിട്ട് ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. റായ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗുഡിയ സ്വദേശി തേജ്പാൽ സിംങാണ് മർദിച്ചത്. ഏകദേശം മൂന്ന് മണിക്കൂറോളം ഡ്രൈവറെ മർദ്ദിച്ചത്.
ഡീസൽ മോഷണം നടത്തിയെന്നാരോപിച്ചാണ് ഡ്രൈവറെ മർദിച്ചത്. മുറിവുകളിൽ ഉപ്പ് പുരട്ടിയും ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. ഈ സമയം നിരവധി ആളുകൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും സമാനമായ ശിക്ഷ ലഭിക്കുമെന്ന് ഭയന്ന് ആരും യുവാവിനെ രക്ഷിക്കാൻ ആരും ശ്രമിച്ചില്ല. സംഭവം ഉണ്ടായത് മൂന്ന് മാസം മുമ്പാണ്. വിഡിയോ പുറത്തുവന്നതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തേജ്പാൽ സിംങിനെ അറസ്റ്റ് ചെയ്തു.
തേജ്പാൽ നിയമവിരുദ്ധമായി ചരൽ ഖനനവും മറ്റ് ജോലികളും ചെയ്യുന്നയാളാണ്. അദ്ദേഹത്തിനെതിരെ റായ്പൂർ പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അയാളൊരു സ്ഥിരം കുറ്റവാളിയാണ്.
ഈ വിഡിയോ പുറത്തുവന്നതോടെ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.രാജസ്ഥാൻ ഭരിക്കുന്നത് ബിജെപിയല്ല മാഫിയകളാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഭയാനകമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. മാഫിയകളുടെ ഗുണ്ടായിസം അതിൻ്റെ ഉച്ചസ്ഥായിയിലാണ് ബിജെപിയുടെ ദുർബലവും അശ്രദ്ധവുമായ ഭരണം കാരണം കുറ്റവാളികൾക്ക് നിയമത്തെ ഭയമില്ലാതായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.