വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കോട്ടയം: തലയോലപ്പറമ്പിൽ വീടിനു മുന്നിലെ വാഹനങ്ങൾ തീയിട്ടു നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി പെരുന്ന കോമങ്കേരിച്ചിറ ഭാഗത്ത് ആറ്റിത്തറയിൽ വീട്ടിൽ സത്യനെയാണ് (44) തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം വെളുപ്പിനെ മൂന്നോടെ വരിക്കാംകുന്ന് ഒലിപ്പിൽ ഭാഗത്ത് താമസിക്കുന്ന ശെൽവരാജിന്റെ വീട്ടിലെ രണ്ടു സ്കൂട്ടർ പെട്രോൾ ഒഴിച്ച് തീയിട്ട് നശിപ്പിക്കുകയായിരുന്നു. ഇയാൾക്ക് ശെൽവരാജിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു.

സ്കൂട്ടറിന്റെ ഡിക്കിയിൽ സൂക്ഷിച്ച വിലപിടിപ്പുള്ള രേഖകളും കത്തി നശിച്ചു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഒ ജയൻ, എസ്.ഐ ടി.ആർ. ദീപു, സുധീരൻ, സുശീലൻ, സി.പി.ഒമാരായ രാധാകൃഷ്ണൻ, അനീഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - man has been arrested in the case of burning vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.