സുന്ദരൻ ആചാരി
Posted On
date_range Updated On
date_range പോക്സോ കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും 20,000 പിഴയും
കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. ഇടമുളക്കൽ ആയൂർ ചുണ്ടമുകൾ ചരുവിള പുത്തൻ വീട്ടിൽ സുന്ദരൻ ആചാരി (65)യെയാണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അഞ്ചു മീര ബിർല ശിക്ഷിച്ചത്.
2022 ജൂണിലായിരുന്നു പീഡനം. ചടയമംഗലം പാെലീസ് ഇൻസ്‌പെക്ടർ മോനിഷ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ആദ്യ അന്വേഷണം നടത്തി. തുടർന്ന് ഇൻസ്‌പെക്ടർ എൻ. സുനീഷ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ച കേസാണിത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഷുഗു സി. തോമസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.