ഭിന്നശേഷിക്കാരനെക്കൊണ്ട് കാൽ നക്കിച്ച യുവാക്കൾ അറസ്റ്റിൽ

ഭിന്നശേഷിക്കാരനായ യുവാവിനെക്കൊണ്ട് കാൽ നക്കിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ മയൂർഭഞ്ചിലെ ഡി-അഡിക്ഷൻ സെന്ററിലാണ് രണ്ടുപേർ ചേർന്ന് ഭിന്നശേഷിക്കാരനെ പീഡിപ്പിക്കുന്നത്. ഒരു വടിയുമായി നിൽക്കുന്നയാൾ ഭീഷണിപ്പെടുത്തുകയും മറ്റൊരാളുടെ പാദങ്ങൾ നക്കാൻ നിർബന്ധിക്കുന്നതുമായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ലഹരിവിമുക്ത കേന്ദ്രത്തിൽ വെച്ചാണ് സംഭവമെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു.

ഭിന്നശേഷിക്കാരൻ നിസ്സഹായനായി കരയുന്നതും മറ്റുള്ളവർ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തന്നെ ഒഴിവാക്കണമെന്ന് ഭിന്നശേഷിക്കാരൻ വടിയുമായി നിൽക്കുന്നയാളോട് കേണപേക്ഷിക്കുന്നുണ്ടെങ്കിലും ചെയ്തില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുന്നു. നിവൃത്തിയില്ലാതെ കാൽ നക്കിയ ശേഷം നാവ് വൃത്തിയാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വടിയുമായി നിൽക്കുന്നയാൾ ഭിന്നശേഷിക്കാരന്റെ മുടി പിടിച്ച് വീണ്ടും കാലുകൾ നക്കാൻ നിർബന്ധിക്കുകയാണ്.

കഴിഞ്ഞ വർഷം ജൂലൈയിലാണ് സംഭവം നടന്നതെന്നും വിഡിയോയിൽ കാണുന്ന രണ്ടുപേരെ ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബരിപദ (മയൂർഭഞ്ച്) സബ് ഡിവിഷനൽ പൊലീസ് ഓഫിസർ കെ.കെ ഹരിപ്രസാദ് പറഞ്ഞു.

Tags:    
News Summary - Man forced to lick feet of another person; two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.