അനൂബ്
ഓച്ചിറ: വിൽപനക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. ഇപ്പോൾ ചങ്ങൻകുളങ്ങര തൃവേണി ജങ്ഷനിൽ മാലിയിൽ വീട്ടിൽ താമസിക്കുന്ന കോട്ടയം സ്വദേശി അനൂബ് (26) ആണ് പിടിയിലായത്. ഓച്ചിറ പൊലീസും കരുനാഗപ്പള്ളി എ.സി.പി ജോണിന്‍റെ നേതൃത്വത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി 9.30ഒടെ അനൂബിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽപനക്കെത്തിച്ച് സൂക്ഷിച്ചിരുന്ന 17.05 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. ഓച്ചിറയിലെയും പരിസരപ്രദേശങ്ങളിലെയും കോളജുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് വിതരണത്തിനായി ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ലഹരിമരുന്നാണ് പിടികൂടിയത്.
കഴിഞ്ഞദിവസവും ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിലായിരുന്നു. എസ്.ഐമാരായ കണ്ണൻ, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ഓച്ചിറ സബ് ഇൻസ്‌പെക്ടർ അനീഷിന്‍റെ നേതൃത്വത്തിലുള്ള ഓച്ചിറ പൊലീസ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.