ന്യൂഡൽഹി: ഡൽഹിയിലെ ജിമ്മിലുണ്ടായ വെടിവെപ്പിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷദിപൂർ സ്വദേശി ഏകൻഷ് (27)ആണ് അറസ്റ്റിലായത്. പട്ടേൽ നഗർ റൗണ്ടിന് സമീപമുള്ള ജിമ്മിൽ ബുധനാഴ്ച രാത്രി 9.45 ഓടെയാണ് വെടിവെപ്പ് നടന്നത്. ഹർ സനം ജോത് സിങ് എന്നയാൾക്കാണ് വെടിയേറ്റത്. വയറ്റിൽ വെടിയേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജിമ്മിലുണ്ടായ വാക് തർക്കമാണ് വെടിയുതിർക്കുന്നതിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുമ്പ് ജിമ്മിൽ വെച്ച് ഹർ സനം ജോത് സിങ് പ്രതിയുടെ കാമുകിയുമായി വഴക്കിട്ടിരുന്നു. ഇതിനു പ്രതികാരമായി ഏകൻഷ് ജിമ്മിലെത്തി ജോത് സിങ്ങിനുനേരെ വെടിയുതിർത്തു. ദൃക്സാക്ഷികളുടെ മൊഴി പ്രകാരമാണ് ഏകൻഷിനെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ശ്വേത ചൗഹാൻ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.