അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണം കവർന്ന കേസിൽ ഒരാൾ പിടിയിൽ

പൂച്ചാക്കൽ : അടച്ചിട്ടിരുന്ന വിടു കുത്തി തുറന്ന് 14 പവൻ ആഭരണം കവർന്ന കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. വൈക്കം ചെമ്മനത്തുകര കണിച്ചേരിൽ അനിൽകുമാർ (40) ആണ് പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ കൊഴുവത്തറ ജോബിനെ പൊലീസ് പിടികൂടിയിരുന്നു. ആഭരണം നഷ്ടപ്പെട്ട  മാത്യു ജോസഫി​െൻറ സഹോദര പുത്രനാണ് ആദ്യം പിടിയിലായ ജോബിൻ. കുഞ്ചരം ഗിരിജൻ കോളനിക്കു സമീപം താമസിക്കുന്ന മാത്യു ജോസഫും ഭാര്യ ജെസിയും തേവരയിലുള്ള മകളുടെ വീട്ടിൽ പോയ തക്കം നോക്കിയാണ് ജോബിനും അനിൽ കുമാറും ചേർന്ന് കവർച്ച നടത്തിയത്.

അലമാര  കുത്തി തുറന്നാണ് ആഭരണം കവർന്നത്. 2 പ്രതികളെയും പിടികൂടിയതോടെ കവർന്ന ആഭരണങ്ങൾ പൂർണമായും പൊലീസ് കണ്ടെടുത്തു. തൃച്ചാറ്റുകുളത്ത് വാടകയ്ക്കു താമസിക്കുന്ന അനിൽ കുമാറിനെ വൈക്കത്തു നിന്നാണ് പൊലീസ് പിടികുടയത്. ഇരുവരും ചേർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയപ്പെടുത്തിയ ആഭരണങ്ങളാണ് പൊലീസ് കണ്ടെടുത്തത്. അനിൽ കുമാറിനെ കോടതി റിമാൻഡ്  ചെയ്തു. ജോബിൻ നേരത്തെ റിമാൻഡിലാണ്.

Tags:    
News Summary - Man arrested for stealing gold from locked house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.