അക്രമുൾ ഹുസൈൻ
Posted On
date_range Updated On
date_range അന്തർസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിൽ
കോതമംഗലം: അന്തർസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ. നാഗൂൺ സ്വദേശി അക്രമുൾ ഹുസൈ (28) നെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശി അബു ഹനീഫക്കാണ് കുത്തേറ്റത്. കടം വാങ്ങിയ പണം തിരികെ കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സാരമായി പരിക്കേറ്റ അബു ഹനീഫ കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐമാരായ എം.പി. എൽദോസ്, വി.സി. ജോൺ, സി.എ. കുര്യാക്കോസ്, എൻ.പി. ശശി, എസ്.സി.പി.ഒമാരായ അജീഷ് കുട്ടപ്പൻ, ഗിരീഷ്, റഷീദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.