മാവേലിക്കര: രണ്ടാം ക്ലാസുകാരിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയ ആളെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര നിർമിതി കോളനിയിൽ മഞ്ഞാടിയിൽ കുഴുവിള പടീറ്റതിൽ രാഹുൽ (27) ആണ് അറസ്റ്റിലായത്. തെക്കേക്കര സ്വദേശിനിയായ കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
അച്ഛനും മുത്തശ്ശിക്കുമൊപ്പം കഴിയുന്ന കുട്ടി രണ്ടു തവണ ആക്രമിക്കപ്പെട്ടു. കുട്ടി വിവരം വീട്ടിൽ പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെത്തുടർന്ന് അധ്യാപകരോട് വിവരം പറയുകയായിരുന്നു. അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ച ശേഷം കുട്ടിയെ മാവേലിക്കര ജില്ല ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഡോക്ടർ പൊലീസ് സ്റ്റേഷനിൽ വിവരം നൽകി. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ്സ് എടുക്കുകയായിരുന്നു.
ഇതിനിടെ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച രാഹുലിനെ വിവരം കിട്ടി മണിക്കൂറുകൾക്കുള്ളിൽ മാവേലിക്കര ഭാഗത്തു നിന്നും പൊലീസ് തന്ത്രപരമായി പിടികൂടി. ഇയാൾ കുറത്തികാട് പൊലീസ് സ്റ്റേഷനിൽ മറ്റു ക്രിമിനൽ കേസുകളിലും പ്രതിയാണ്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുറത്തികാട് ഇൻസ്പെക്ടർ മോഹിത്, എ.എസ്.ഐ രാജേഷ് ആർ. നായർ, സീനിയർ സി.പി.ഒ അരുൺകുമാർ, ശ്യാം കുമാർ, സി.പി.ഒ നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.