ഹസൻ
Posted On
date_range Updated On
date_range ഇന്തോനേഷ്യൻ യുവതിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഇന്തോനേഷ്യൻ യുവതിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍.
തളിക്കുളം വില്ലേജ് ഇടശ്ശേരി പുതിയ വീട്ടിൽ ഹസനാണ് (29) അറസ്റ്റിലായത്. ദുബൈയിലായിരുന്ന പ്രതിയെ പിടികൂടുന്നതിനായി ലുക്ക്ഔട്ട് സർക്കുലർ പ്രസിദ്ധീകരിച്ചിരുന്നു.
നെടുമ്പാശേരിയിൽ ഇറങ്ങിയ പ്രതിയെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. പത്മരാജൻ അറസ്റ്റ് ചെയ്യുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ ടി.എം. കശ്യപൻ, ഗോപികുമാർ, എ.എസ്.ഐ തോമസ്, അനൂപ്, ഷനൂഹ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.