നസീം
Posted On
date_range Updated On
date_range സ്ത്രീയെ ആക്രമിച്ച് പണം തട്ടിയയാള്‍ പിടിയില്‍
കോട്ടയം: പ്രായമായ സ്ത്രീയെ ആക്രമിച്ച് പണം തട്ടിയയാൾ പിടിയില്‍. ബുധനാഴ്ച ഉച്ചക്ക് 12ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമാണ് സംഭവം. പായിപ്പാട് തടത്തിപ്പറമ്പിൽ നസീം നസീറിനെയാണ് (20) എസ്.ഐ ടി. ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ലോട്ടറിക്കച്ചവടം നടത്തിക്കൊണ്ടിരുന്ന പൊന്നമ്മയുടെ വലത് കൈക്കുഴയിൽ പ്രതി പിടിച്ച് തിരിച്ചശേഷം കൈവശമുണ്ടായിരുന്ന 1000 രൂപ ബലമായി പിടിച്ചുപറിച്ചുകൊണ്ടുപോവുകയായിരുന്നു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.