ബസിൽ പെൺകുട്ടിക്ക് മുന്നിൽ വെച്ച് സ്വയംഭോഗം; പിടിയിലായപ്പോൾ പൊട്ടിക്കരഞ്ഞ് യുവാവ്

ന്യൂഡൽഹി: ഡൽഹിയിൽ ബസ്സിൽ പെൺകുട്ടിയുടെ മുന്നിൽ വെച്ച് യുവാവി​​ന്റെ സ്വയംഭോഗം. പിടികൂടിയപ്പോൾ യുവാവ് കരയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതെസമയം, ആരും പരാതി നൽകാത്തതിനാൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.

ചൊവ്വാഴ്ചയാണ് സംഭവം. ഡി.ടി.സി ബസ്സിൽ യുവാവിന്റെ ചെയ്തികൾ കണ്ടപ്പോൾ പെൺകുട്ടി അലാറം മുഴക്കുകയായിരുന്നു. തുടർന്ന് ഇയാളെ പിടികൂടി.

ബസിലെ യാത്രക്കാരിലൊരാളാണ് സംഭവം മൊബൈലിൽ പകർത്തിയത്. ആളുകൾക്ക് നടുവിലിരുന്ന് യുവാവ് കരയുന്നുമുണ്ട്. ബിഹാർ സ്വദേശിയായ യുവാവിനെ പൊലീസിനു കൈമാറി. ആരും പരാതി നൽകാത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പരാതി ലഭിക്കുന്ന മുറക്ക് നടപടിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

Tags:    
News Summary - Man allegedly masturbates in front of girl on delhi bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.