ബംഗളൂരു: കർണാടകയിലെ ഉഡിപ്പി ജില്ലയിൽ തന്നെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ കോളജ് വിദ്യാർഥിനി കൈകാര്യം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യം പുറത്ത്. വെള്ളിയാഴ്ചയാണ് രാവിലെ ഹോസ്റ്റലിൽ നിന്ന് കോളജിലേക്ക് പുറപ്പെട്ട വിദ്യാർഥിനിയെ പിന്തുടർന്ന യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചത്. ശല്യം സഹിക്കാനാവാതെ പെൺകുട്ടി പ്രദേശത്തെ ആളുകളെ വിവരം ധരിപ്പിക്കുകയായിരുന്നു.
ഗ്രാമീണർ യുവാവിനെ പിടികൂടി പെൺകുട്ടിയോട് ചെരിപ്പുെകാണ്ട് അടിക്കാൻ ആവശ്യപ്പെടുന്നത് വിഡിയോയിൽ കാണാം. പെൺകുട്ടി നിരവധി തവണ ഇയാളുടെ മുഖത്ത് ചെരിപ്പു കൊണ്ട് അടിക്കുന്നുണ്ട്.
ആൾക്കൂട്ടത്തോട് യുവാവ് തന്നെ പോകാൻ അനുവദിക്കണമെന്ന് അഭ്യർഥിക്കുന്നുണ്ട്. പിന്നീട് ഇയാളെ പൊലീസിനു കൈമാറി. ആൾക്കൂട്ടത്തിലൊരാളും യുവാവിനെ മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.