മലപ്പുറത്ത് വാട്ടർ അതോറിറ്റി ഓവർസീയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

മലപ്പുറം: കേരള വാട്ടർഅതോറിറ്റി ഓവർസീയർ കൈക്കൂലി വാങ്ങുന്നതിനി​ടെ മലപ്പുറത്ത് വിജിലൻസ് പിടിയിലായി. ജലജീവൻ മിഷൻ പദ്ധതിയ്ക്ക് വേണ്ടി പൈപ്പ് കണക്ഷൻ നൽകുന്നതിന് റോഡ് കുഴിക്കാൻ അനുവാദത്തിനായി പൊതുമരാമത്ത് വകുപ്പിൽ സമർപ്പിയ്ക്കേണ്ട എസ്റ്റിമേറ്റ് വേഗത്തിൽ തയാറാക്കി നൽകുന്നതിലേയ്ക്ക് കരാറുകാരനിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നരതിനിടയിലാണ് കേരള വാട്ടർ അതോറിറ്റി മലപ്പുറം കോട്ടക്കുന്ന് സർക്കിൾ ഓഫീസിലെ ഓവർസീയർ രാജീവിൻ വിജിലൻസിന്റെ പിടിയിലായത്.

എസ്റ്റിമേറ്റ് നടപടികൾ വേഗത്തിലാക്കി നൽകുന്നതിന് സമീപിച്ച പരാതിക്കാരനോട് പാലക്കാട് ചിറ്റൂർ സ്വദേശിയായ പ്രതി പതിനായിരം രൂപ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പരാതിക്കാരൻ വിവരം മലപ്പുറം യൂണിറ്റ് വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീക്കിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി വ്യാഴാഴ്ച വൈകുന്നേരം ഓഫീസിൽ വെച്ച് പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ രാജീവിനെ കൈയോടെ പിടികൂടുകയായിരുന്നു.

വിജിലൻസ് സംഘത്തിൽ ഡിവൈ.എസ്.പിയെ കൂടാതെ പോലീസ് ഇൻസ്പെക്ടർമാറായ ജ്യോതീന്ദ്രകുമാർ, പോലീസ് സബ് ഇൻസ്പെക്ടർമാരായ മോഹനകൃഷ്മൻ, ശ്രീനിവാസൻ, സലിം, മധുസൂദനൻ, പോലീസ് ഉദ്ദ്യോഗസ്ഥരായ സന്തോഷ്, ജിപ്സൺ, വിജയൻ, സുബിൻ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി.കെ.വിനോദ് കുമാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags:    
News Summary - Malappuram Water Authority supervisor caught by vigilance while accepting bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.