കില്ലോ
സുബ്ബറാവു
കൊരട്ടി: ദേശീയപാത മുരിങ്ങൂരിൽനിന്ന് കഴിഞ്ഞ മാർച്ചിൽ പത്തര കിലോഗ്രാം ഹഷീഷ് ഓയിൽ പിടികൂടിയ കേസിലെ മുഖ്യപ്രതി ആന്ധ്രപ്രദേശ് സ്വദേശി കില്ലോ സുബ്ബറാവു (32) പിടിയിലായി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സമാനമായ മറ്റൊരു കേസിൽ ഇയാൾ ജയിലിൽ കഴിയവേ കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കി തൃശൂർ സെഷൻസ് കോടതിയിൽ ഹാജരാക്കി കൊരട്ടി പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞവർഷം മാർച്ചിൽ ആന്ധ്രയിലെ പഡേരുവിൽനിന്ന് വൻതോതിൽ ഹഷീഷ് ഓയിൽ കടത്താൻ സാധ്യതയുണ്ടെന്നുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നു യുവാക്കളെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ പെരിങ്ങോട്ടുകര കണ്ണാറ വീട്ടിൽ ലിഷൻ (35), പാവറട്ടി പെരുവല്ലുർ അയിനപ്പിള്ളി വീട്ടിൽ അനൂപ് (32), പത്തനംതിട്ട കോന്നി കുമ്മണ്ണൂർ തൈക്കാവിൽ നാസീം (32) എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഇവർക്ക് സാമ്പത്തിക സഹായം നൽകുന്ന അഞ്ചുപേർക്കെതിരെയും പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇവരുടെ ഫോൺ കോളുകളും ബാങ്കിടപാടുകളും മറ്റുംവെച്ച് നടത്തിയ പരിശോധനയിലാണ് ഇവർക്ക് ഹഷീഷ് ഓയിൽ വൻതോതിൽ വിതരണം ചെയ്യുന്ന കില്ലോ സുബ്ബറാവുവിനെ കുറിച്ച് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.