ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ വനിത ഹോസ്റ്റലിലെ സഹതാമസക്കാരുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുഹൃത്തുമായി പങ്കുവെച്ച വിദ്യാർഥിനി അറസ്റ്റിൽ. കാളീശ്വരി എന്ന ബി.എഡ് വിദ്യാർഥിനിയാണ് അറസ്റ്റിലായത്.
ദൃശ്യങ്ങൾ അയച്ച് നൽകിയ യുവതിയുടെ സുഹൃത്ത് 31കാരനായ ആഷികിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോസ്റ്റലിലെ വിദ്യാർഥികൾ കുളിക്കുന്നതിന്‍റെയും ഡ്രസ് മാറുന്നതിന്‍റെയും ദൃശ്യങ്ങൾ പകർത്തി അയക്കാൻ കാളീശ്വരിയെ ആഷിക് പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.
കാളീശ്വരി ദൃശ്യങ്ങൾ പകർത്തിയതായി സംശയം തോന്നിയ ഹോസ്റ്റലിലെ മറ്റൊരു പെൺകുട്ടി വാർഡനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വാർഡൻ കാളീശ്വരിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ചിത്രങ്ങളും ദൃശ്യങ്ങളും സുഹൃത്തിന് അയച്ച് നൽകിയതായി കണ്ടെത്തിയത്. പിന്നീട് വാർഡൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ സൈബർ ക്രൈം സംഘം ആഷികിനെയും കാളീശ്വരിയെയും അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.