ലഖ്നോയിൽ 18കാരിയെ ഓട്ടോയിൽ കൂട്ടബലാത്സംഗം ചെയ്ത് റോഡിലുപേ​ക്ഷിച്ചു

ലഖ്നോ: ഉത്തർപ്രദേശിലെ ലഖ്നോയിൽ 18 കാരിയെ ഓട്ടോയിൽ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി റോഡിലുപേക്ഷിച്ചു. ശനിയാഴ്ചയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഓട്ടോ വിളിച്ച പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്.പെൺകുട്ടിയെ ഓ​ട്ടോയിൽ കയറ്റി ആളില്ലാത്ത സ്ഥലത്ത് കൊണ്ടുപോയി ഓട്ടോ ഡ്രൈവർ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് ഡ്രൈവറുടെ സഹായിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി. വഴി മധ്യേ പൊലീസ് വാൻ ശ്രദ്ധയിൽ പെട്ടപ്പോൾ പെൺകുട്ടി സഹായത്തിനായി അഭ്യർഥിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് ആദ്യം പെൺകുട്ടിയെ വീട്ടിലെത്തിച്ചു. പരാതി പിറ്റേദിവസം നൽകിയാൽ മതിയെന്നും അറിയിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ലഖ്നോ പൊലീസ് കേസെടുത്തു.

ഓട്ടോ വഴി മാറി സഞ്ചരിക്കുന്നത് കണ്ട് ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ട് ബഹളം വെച്ചിട്ടും തയാറായില്ലെന്നും പരാതിയിലുണ്ട്. തുടർന്ന് പെൺകുട്ടിയുടെ തലക്ക് അടിക്കുകയും ഫോൺ പിടിച്ചു വാങ്ങുകയും ചെയ്ത പ്രതികൾ മൂന്നു മണിക്കൂറോളം ബലാത്സംഗത്തിന് ഇരയാക്കി. ​​പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും അന്വേഷണത്തിനായി പ്രത്യേക സംഘ​ത്തെ രൂപീകരിച്ചതായും പൊലീസ് പറഞ്ഞു.

Tags:    
News Summary - Lucknow teen gang raped in auto, then left on road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.