നദിക്കുള്
ഇസ്ലാം
കൊച്ചി: വില്‍പ്പനക്കായി എത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിന്റെ പിടിയില്‍. അസം സ്വദേശി നദിക്കുള് ഇസ്ലാമി (25)നെയാണ് കാക്കനാട് ഭാഗത്തുനിന്നും സ്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 3.962 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.
തെരഞ്ഞെടുപ്പ്-ക്രിസ്തുമസ് സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആൻഡ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ശ്രീരാജിന്റെ നിര്‍ദേശാനുസരണം എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കഞ്ചാവ് കടത്താന്‍ പ്രതി ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വദേശമായ ആസാമില്‍ നിന്നും ട്രെയിന്‍മാര്‍ഗം കൊച്ചിയില്‍ എത്തിക്കുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് സ്കൂട്ടറില്‍ എത്തിച്ചു നല്‍കുകയായിരുന്നു പ്രതി ചെയ്തിരുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രിവന്റിവ് ഓഫീസര്‍ റൂബന്‍, പ്രദീപ് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) സതീഷ് ബാബു, എം.വി. ബിജു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ലത എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.