Posted On
date_range Updated On
date_range കൊല്ലത്ത് ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ച നിലയിൽ
കൊല്ലം: ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കേരളപുരം അജയൻ നിവാസിൽ അജയൻപിള്ള(61) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ആയൂരിൽ പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ സമീപമാണ് മൃതദേഹം കാണപ്പെട്ടത്.കാലിത്തീറ്റ വിതരണം നടത്തിയ ശേഷം റോഡരികിൽ പാർക്ക് ചെയ്ത് ഉറങ്ങുകയായിരുന്നുവത്രേ ഡ്രൈവർ. ബൈക്കിലെത്തിയ മൂവർ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.
ബഹളം കേട്ട് ഉണർന്ന സമീപത്തെ വീട്ടുകാർ ലൈറ്റടിച്ച് നോക്കിയപ്പോർ ഒരാൾ ലോറിക്ക് സമീപം കിടക്കുന്നത് കണ്ടു.ഉടൻ തന്നെ പരിസരവാസികളേയും ഗ്രാമ പഞ്ചായത്തംഗത്തിനേയും വിവരമറിയിക്കുകയുണ്ടായി. വിവരം ലഭിച്ചതിനെത്തുടർന്ന് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മൃതദേഹം കടയ്ക്കൽ താലൂക്കാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.