പ്ര​തി ചെ​ന്താ​മ​ര, കൊല്ല​പ്പെട്ട ല​ക്ഷ്മി​, സുധാകരൻ 

ഇരട്ടക്കൊലപാതകത്തിന് പിന്നിൽ ജ്യോതിഷിയുടെ വാക്കുകളോ?; ഭാ​ര്യ പി​ണ​ങ്ങി​പ്പോ​കാ​ൻ കാ​ര​ണം മു​ടി നീ​ള​മു​ള്ള വ്യ​ക്തി​യാ​ണെ​ന്ന് ധരിപ്പിച്ചുവെന്ന്

നെ​ന്മാ​റ: ഇരട്ടക്കൊലപാതകത്തിന് പിന്നിൽ ജ്യോതിഷിയുടെ വാക്കുകളാണെന്ന സംശയം ബലപ്പെടുകയാണ്. ഭാ​ര്യ പി​ണ​ങ്ങി​പ്പോ​കാ​ൻ കാ​ര​ണം മു​ടി നീ​ള​മു​ള്ള വ്യ​ക്തി​യാ​ണെ​ന്ന് ധരിപ്പിച്ചുവെന്നാണ് പറയപ്പെടുന്നത്. പ്രദേശത്തെ മുടി നീളമുള്ള പലരെയും പ്രതി ചെന്താമരഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ ഭയപ്പെട്ട പലരും പൊലീസിൽ പരാതി നൽകിയിരുന്നു.

ഭാര്യ പിണങ്ങിപ്പോയത് ചെന്താമരയെ തളർത്തി. തുടർന്നാണത്രെ ജ്യോതിഷിയെ സമീപിച്ചത്. ഇതോടെ, ഭാര്യപിണങ്ങാനിടയാക്കുന്നത് മുടി നീളമുള്ള സ്ത്രീയാണെന്ന് ധാരണയുണ്ടായി. ഇതാണ്, 2019 ആ​ഗ​സ്റ്റി​ൽ സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ​ജി​ത​യെ (35) ചെ​ന്താ​മ​ര വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തുന്നതിലേക്ക് നയിച്ചത്. ഈ ​കേ​സി​ൽ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ മൂ​ന്നു​മാ​സം മു​മ്പാ​ണ് ചെ​ന്താ​മ​ര ജ​യി​ലി​ൽ​നി​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി നാ​ട്ടി​ലെ​ത്തി​യ​ത്. നെ​ന്മാ​റ പ​ഞ്ചാ​യ​ത്തി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ചെ​ന്താ​മ​ര​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച് ചെ​ന്താ​മ​ര സ്വ​ന്തം വീ​ട്ടി​ലെ​ത്തി അ​യ​ൽ​വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തു​സം​ബ​ന്ധി​ച്ച് ഇക്കഴിഞ്ഞ ഡി​സം​ബ​ർ 29ന് ​സു​ധാ​ക​ര​നും മ​ക​ൾ അ​ന​ഘ​യും നെ​ന്മാ​റ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പു​തിയ സാഹചര്യത്തിൽ ​ജ്യോതിഷിക്കെതിരെയും നാട്ടുകാരിൽ അമർഷമുണ്ട്.

ഇതിനിടെ, ചെന്താമര സൈക്കോയാണെന്ന് നാട്ടുകാർ പറയുന്നു. പുതിയ വസ്ത്രമിട്ട് വീടിനു മുന്നിലൂടെ പോയാലോ വീട്ടിലേക്ക് നോക്കിയാലോ ഫോൺ ചെയ്താലോ വരെ ഇയാൾ അക്രമാസക്തനാകാറുണ്ടെന്ന് പറയുന്നു. സുധാകരനേയും അമ്മയേയും കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയേയും ഇയാൾ കൊടുവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30നാ​ണ് പോ​ത്തു​ണ്ടി തി​രു​ത്ത​മ്പാ​ടം ബോ​യ​ൻ ന​ഗ​റി​ൽ അ​പ്പാ​യി​യു​ടെ ഭാ​ര്യ ല​ക്ഷ്മി​യെ​യും (76) മ​ക​ൻ സു​ധാ​ക​ര​നെ​യും (58) ചെ​ന്താ​മ​ര കൊ​ല​പ്പെ​ടു​ത്തി​യ​ത്‌. കൊ​ല​പാ​ത​ക സ​മ​യ​ത്ത് അ​യ​ൽ​പ​ക്ക​ത്ത് മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​വ​ഴി വ​ന്ന നാ​ട്ടു​കാ​രാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന​വ​രെ ക​ണ്ട​ത്. ല​ക്ഷ്മി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സു​ധാ​ക​ര​ൻ ത​ൽ​ക്ഷ​ണം മ​രി​ച്ചി​രു​ന്നു. കൊ​ല​പാ​ത​കം ക​ഴി​ഞ്ഞ് ചെ​ന്താ​മ​ര വീ​ടി​ന​ക​ത്ത് ക​യ​റി വെ​ട്ടാ​നു​പ​യോ​ഗി​ച്ച വാ​ൾ മു​റി​ക്ക​ക​ത്തു​വെ​ച്ച് മു​ൻ​വ​​ശ​ത്തെ വാ​തി​ല​ട​ച്ച​ശേ​ഷം പി​ന്നി​ലെ വാ​തി​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ച് സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ ​പ്ര​തി അ​യ​ൽ​വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് സു​ധാ​ക​ര​നും മ​ക​ളും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ർ പൊ​ലീ​സി​നെ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു.

പ്ര​തി​യെ പി​ടി​കൂ​ടാ​ൻ നാ​ലു സം​ഘ​ങ്ങ​ളാ​യി പൊ​ലീ​സി​നെ നി​യോ​ഗി​ച്ച​താ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും ബ​ന്ധു​ക്ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് അ​ജി​ത് കു​മാ​ർ ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം അ​യ​ഞ്ഞ​ത്. ഇ​തി​നി​ടെ നാ​ട്ടു​കാ​രാ​യ ചി​ല സ്ത്രീ​ക​ൾ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​തെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് വീ​ണ്ടും ബ​ഹ​ളം​വെ​ച്ചു. ബാ​ബു എം.​എ​ൽ.​എ, ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്.​പി എ​ൻ. മു​ര​ളീ​ധ​ര​ൻ, നെ​ന്മാ​റ ഇ​ൻ​സ്​​പെ​ക്ട​ർ മ​ഹേ​ന്ദ്ര​സിം​ഹ​ൻ എ​ന്നി​വ​ർ ഇ​വ​രെ അ​നു​ന​യി​പ്പി​ച്ചു. പി​ന്നീ​ട് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി വൈ​കീ​ട്ട് നാ​ല​ര​യോ​ടെ സു​ധാ​ക​ര​ന്റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

പൊ​ലീ​സ് നാ​യ് ‘ഡാ​ർ​ലി’ ചെ​ന്താ​മ​ര​യു​ടെ വീ​ട്ടി​ലെ​ത്തി കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ത്തി​ന്റെ മ​ണം​പി​ടി​ച്ച് പാ​ടം ക​ട​ന്ന് അ​ര​ക്കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചെ​ന്താ​മ​ര​യു​ടെ ത​റ​വാ​ട് വീ​ട്ടി​ലെ​ത്തി നി​ന്നു. പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും കു​ന്നി​ൻ​പ്ര​ദേ​ശ​ങ്ങ​ളും റ​ബ​ർ​തോ​ട്ട​ങ്ങ​ളും ആ​യ​തി​നാ​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് തി​ര​ച്ചി​ൽ ന​ട​ത്തി. 

Tags:    
News Summary - LIVE | Palakkad Nenmara Double Murder Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.