Posted On
date_range Updated On
date_range ഓട്ടോയിൽ മദ്യവിൽപന; യുവാവ് പിടിയിൽ
കൽപകഞ്ചേരി: ഓട്ടോയിൽ മദ്യവിൽപന നടത്തുന്നതിനിടെ യുവാവ് പിടിയിൽ. വൈലത്തൂർ കളത്തിങ്ങൽ പ്രവീണിനെയാണ് (38) കൽപകഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി.കെ. ദാസും സംഘവും അറസ്റ്റ് ചെയ്തത്. 11 കുപ്പി മദ്യമാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. കൂടാതെ വിൽപന നടത്തി കിട്ടിയ 5340 രൂപയും പിടിച്ചെടുത്തു. എ.എസ്.ഐ രവി, നീന, ദേവയാനി, ഹബീബ്, സോണി, സുജിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.